പ്രിയരേ,
ബ്ലോഗാചാര്യന്മാരെല്ലാം കൂട്ടുബ്ലോഗുകള്‍ക്കെതിരാണെങ്കിലും എനിക്ക് എന്തോ അതിന്റെ സാദ്ധ്യതകളെ തള്ളാനാവുന്നില്ല. അങ്ങനെ ഒരെണ്ണം കൂടി തുടങ്ങി വയ്ക്കാമെന്നു വച്ചു.
ഉപഭോക്താവെന്ന നിലയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രോഡക്റ്റിനെക്കുറിച്ചോ, സ്ഥാപനത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ നിങ്ങളുടെ അനുഭവം ബ്ലോഗില്‍ പങ്കുവയ്ക്കുവാനുള്ള ഇടമാണിത്. മറ്റുള്ളവര്‍ക്ക് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശിയായി ഈ പോസ്റ്റുകള്‍ വര്‍ത്തിച്ചുകൊള്ളും. അതായത് എല്ലാവര്‍ക്കും എടുത്തുപയോഗിക്കാന്‍ പറ്റുന്ന ഒരു നോളജ് പൂള്‍ ഉണ്ടാക്കുന്നു അത്ര തന്നെ.
വളരെയൊന്നും നിയമങ്ങള്‍ ഇവിടെയും വേണമെന്ന് തോന്നുന്നില്ല, എനിക്കു പെട്ടന്നു മനസ്സില്‍ വരുന്ന കാര്യങ്ങള്‍:
1.വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാനും അടുപ്പമുള്ള സ്ഥാപനങ്ങള്‍ പ്രൊമോട്ട് ചെയ്യാനും പോസ്റ്റുകള്‍ ഇടരുത്, ഇതു രണ്ടും ഈ ബ്ലോഗിന്റെ വ്യവസ്ഥാപിത താല്‍പ്പര്യത്തെ തോല്പ്പിക്കും. അതായത് ഭാര്യ നടത്തുന്ന ഡെന്റല്‍ ക്ലിനിക്കിനെപ്പറ്റിയും അമ്മായിയമ്മയുടെ ബേക്കറിയെപ്പറ്റിയും എഴുതരുതെന്ന്
2. ഒരു റിവ്യൂ ഒരു പോസ്റ്റ് ആക്കുക. പലതിനെക്കുറിച്ച് ഒന്നിച്ചെഴുതരുത്, നിര്‍ബ്ബന്ധമായും സ്ഥലം, ഉല്പ്പന്ന വിഭാഗം എന്നിവ ലേബലില്‍ വേണം ഉദാഹരണം Dubai , Hospitals India, Bottled Water.
3. വളരെ ചുരുക്കി എഴുതുക, കഴിയുന്നതും ബുള്ളറ്റ് പോയിന്റില്‍ എന്താണു മെച്ചം, എന്താണു വില, എന്താണു അപായം, എന്തൊക്കെയാണു മോശപ്പെട്ട കാര്യങ്ങള്‍, വിലയ്ക്കു മുതലാകുമോ, ലിങ്കുകള്‍ ഇത്രയൊക്കെയേ വേണ്ടൂ.
4. എഴുതുന്നവര്‍ വിദഗ്ദ്ധരായിരിക്കണമെന്നില്ല, വായനക്കാര്‍ അവരവരുടെ പെര്‍സ്പിക്കാസിറ്റി ഉപയോഗിക്കുക, കമന്റര്‍മാര്‍ കൂട്ടിച്ചേര്‍ക്കുക, തിരുത്തുക.
തുടങ്ങുമ്പോള്‍ ഇതുകൊണ്ട് വലിയ പ്രയോജനനം കാണില്ല, ജഗതി പറയുമ്പോലെ പോവെ പോവെ പോതരം വന്നോളും.
അപ്പോള്‍ തുടങ്ങുവല്ലേ?
പോസ്റ്റേണ്ടവര്‍ പോസ്റ്റേണ്ടവര്‍ ഇവിടെ കമന്റിട്ടോ devanandpillai അറ്റ് ജീമെയില്‍ ഡോട്ട് കോമില്‍ മെയില്‍ അയച്ചോ അംഗങ്ങളാവുക.
Tuesday, April 1, 2008
Subscribe to:
Post Comments (Atom)
12 comments:
ദേവേട്ടാ
ഒരു നിര്‍ദ്ദേശമുണ്ട്. എനിക്കൊരു കണസ്യൂമര്‍ പോസ്റ്റ് ഇടണമെന്നുണ്ടെങ്കില്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തു ഞാന്‍ ഇവിടെ ലിങ്ക് ഇട്ടാല്‍ അത് സ്വീകരിക്കുമോ? ഞാന്‍ ഈ ടീം ബ്ലോഗ് പരിപാടി അത്ര ഇഷ്ടപ്പെടുന്ന ആളല്ല?
പിന്നെ വ്യക്തികളേയോ സ്ഥാപനത്തേയോ പറയുമ്പോള്‍ കൃത്യമായ തെളിവുണ്ടായിരിക്കണം.
അവിടെ പോയതിന്റെ രസീതോ മറ്റോ ഉണ്ടെങ്കിലേ
പോസ്റ്റാവൂ എന്ന് ഒരു നിര്‍ദ്ദേശം വെക്കണം.
ഒരാള്‍ പോസ്റ്റിയിട്ടു പിന്നെ ആരെങ്കിലും തെളിവു ചോദിക്കുമ്പോള്‍ ഇന്‍ യുവര്‍ ഫേസ് പോലെ ആവാതെ ഇരിക്കാനാണ്.
അതുപോലെ ഈ ബ്ലോഗില്‍ ഉള്ളത് അവരവരുടെ അഭിപ്രായമാണെന്നും കൂടി എവിടെയെങ്കിലും ഒട്ടിക്കണേ. അല്ലെങ്കില്‍ ചിലപ്പോള്‍ സ്ഥാപനങ്ങളോടൊക്കെ കളി തുടങ്ങിയാല്‍ അവരും വെറുതെ ഇരിക്കില്ല.
ഇഞ്ചീ,
ലിങ്ക് ധാരാളം മതി. എല്ലാം എവിടെയെങ്കിലും ഒരിടത്തു വരണമെന്നേയുള്ളു. ഡിസ്ക്ലെയിമറ് ഒരെണ്ണം ഇടുന്നുണ്ട്. ഞാന്‍ ഈ ബ്ലോഗിനെ ഓണറല്ല, ഞാനെഴുതുന്നതൊഴിച്ച് ഒന്നിനും ഞാന്‍ ഉത്തരാവദിയുമല്ല. രസീതുണ്ടെങ്കിലും ഇല്ലെങ്കിലും അവനവന്‍ തന്നെ ഉത്തരവാദി :)
നല്ലൊരു സംരംഭം ദേവന്‍.
നമ്മുടെ തിക്താനുഭവമുള്ളത് മാത്രം എഴുതുന്നതല്ലേ നല്ലത്. അല്ലെങ്കില്‍ ആ കടയുടെ പരസ്യം പോലെയായിപ്പോകയില്ലേ.
ഒഴിവാക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ഉപഭോക്താക്കളെ ബോധവാന്മാരാക്കേണ്ടത്`. അല്ലെങ്കില്‍ ഒരേപോലത്തെ സാധനങ്ങളെ താരതമ്യപ്പെടുത്തി എവിടുത്തേതാണ് നല്ലതെന്ന് പറഞ്ഞു കൊടുക്കേണ്ടി വരും. അതൊരു നിസ്സാര കാര്യമല്ല.
സംഗതി തുടരട്ടേ. എങ്ങനെ പോകുന്നെന്ന് കാണാമല്ലോ.എന്റെ ഒരു ബ്ലോഗിന്റെ പേര് ദേവനു പ്രശ്നമായി പോയോ എന്തോ.
നല്ല സംരംഭം. ആശംസകള്‍ !
വളരെ നല്ല സംരംഭം, ഇതൊരു വഴികാട്ടിയായി മാറട്ടെ..
ഇതരഭാഷാ ബ്ലോഗുകളില്‍ വിവിധ ജനകീയ മുന്നേറ്റ കര്‍ത്തവ്യങ്ങള്‍ കണ്ടപ്പോള്‍ മലയാളത്തിലും ഇതിനു വളരെ പ്രസക്തിയുണ്ടെന്നു തോന്നിയിരുന്നു.
കണ്ടന്റിന്റെ സത്യസന്ധതയും, ആത്മാര്‍ത്ഥതയും ഉറപ്പു വരുത്തുന്നതും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുമാണു പ്രധാനം.
പ്രാഥമീക അന്വേഷണവും ഉദ്ദേശശുദ്ധിയും തെളിയിക്കപ്പെട്ടതിനു ശേഷം തുടരുന്ന പോരാട്ടങ്ങള്‍ക്കു പത്ര-ദൃശ്യ മാധ്യമ ഇടപെടലുകളെക്കാള്‍ ഫലം ചെയ്യും. കാരണം ഒരിക്കല്‍ പതിഞ്ഞ ചീത്തപ്പേരു കാലാകാലം മായാതെ നെറ്റില്‍ പത്തു തലമുറകഴിഞ്ഞാലും ബാക്കി നില്‍ക്കുന്നതിനാല്‍ കണ്ടില്ലന്നു നടിച്ചു കണ്ണടച്ചിരുട്ടാക്കാന്‍ ആര്‍ക്കും കഴിയില്ല.
പുതിയ സംരംഭത്തിനു സകല ഭാവുകങ്ങളും.
Give me membership
tkkareem@gmail.com
ഓരൊ തവണയും ബ്ലോഗ്ഗില്‍ പുതുമ കൊണ്ടു വരാന്‍ ശ്രമിക്കുന്ന ദേവന്‍ അഭിനന്ദനങ്ങള്‍. ഇഞ്ചിപ്പെണ്ണിന്റെയും അങ്കിളിന്റെയും കമന്റുകളിലെ കാര്യങ്ങള്‍ പ്രസക്തം..
തീര്‍ച്ചയായും ഉപഭോക്തക്കള്‍ക്കൊരു ഗൈഡെന്ന നിലയില്‍ ഭാവിയില്‍ ഇതുപകരിക്കുമാറാകട്ടെ..
എന്റെ ഐഡിയ മൊബൈല് അനുഭവം ഇവിടെ കാണാം http://uzhavoorian.blogspot.com/2008/04/blog-post_07.html
ഉപഭോക്താവിനെ സംരംക്ഷിക്കാന്‍ സംസ്ഥാനത്ത് ഉപഭോക്തൃ സംരക്ഷണ നിയമം നിലവിലുണ്ട്. കൂടുതല്‍ അറിയാന്‍ ഇവിടം സന്ദര്‍ശിക്കൂ.
ഫ്രീയായി എസ്സ്.എം.എസ്സ് അയക്കുവാനുള്ള അവസരം ഒരുക്കികൊണ്ട് ധാരാളം സൈറ്റുകള്‍ ഇന്റെര്‍നെറ്റില്‍ കണ്ടുവരുന്നു. ആ സേവനം പ്രയോജനപ്പെടുത്തുന്നതിനു മുമ്പ ഇതൂ കൂടി വായിക്കുക. നമ്മുടെ പ്രതീക്ഷക്കെതിരായി ചിലപ്പോള്‍ വല്ലതും സംഭവിച്ചാലോ?
ഇന്‍ഷൂറന്‍സ് കമ്പനികളുടെ ചില അനുഭവങ്ങള്‍
പോസ്റ്റിവിടെ
Post a Comment