Wednesday, April 2, 2008
അഗിഗേറ്ററിനു കുരു പൊട്ടി :(
ഈ ബ്ലോഗിലെഴുതുന്നത് ലിസ്റ്റ് ചെയ്യുന്നില്ല. ഞാന്‍ കഴിഞ്ഞ കുറേ ദിവസമായി ഏതു ബ്ലോഗിലെഴുതിയാലൂം വരുന്നില്ല. ഇത് ടെസ്റ്റ് പോസ്റ്റ്. ബ്ലോഗൊന്ന് റീപബ്ലൊഷ് ചെയ്യട്ട്.
ഓര്‍ഗാനിക്ക് ഫുഡ്സ് & കഫേ, സത്വ, ദുബായ്
ദുബായിലെ ഏക സര്‍ട്ടിഫൈഡ് ഓര്‍ഗാനിക്ക് സ്റ്റോര് ആണ് ഓര്‍ഗാനിക്ക് ഫുഡ്സ് & കഫേ. സത്വയിലും ഷേഖ് സായേദ് റോഡിലുമായി രണ്ടു ശാഖകളാണ് ഇവര്‍ക്കുള്ളത്. ഞാന്‍ സത്വയില്‍ മാത്രമേ പോയിട്ടുള്ളു. മന്‍ഖൂല്‍ റോഡില്‍ സത്വ ഫയര്‍ സ്റ്റേഷന്റെ വശം ചേര്‍ന്ന് ഹന സെന്ററിന്റെ എതിര്‍വശത്തായാണ് ഈ ശാഖ. രാവിലെ എട്ടുമണി മുതല്‍ രാത്രി പത്തു മണി വരെ കട തുറന്നു പ്രവര്‍ത്തിക്കും.
നല്ലതെന്ന് തോന്നിയ കാര്യങ്ങള്‍:
ഒന്ന്: ഒരു ഓര്‍ഗാനിക്ക് സ്റ്റോറിനു അവശ്യം വേണ്ട സര്‍ട്ടിഫിക്കേഷനുകള്‍ എല്ലാം നേടിയിട്ടുണ്ട്, അത് പരിശോധനയ്ക്ക് ലഭ്യവുമാണ്. യൂ എസ് ഡി ഏ, ബയോലാന്‍ഡ്, ഐഫോം, സൈസ്റ്റൈനബിള്‍ തുടങ്ങിയ ബോഡികളില്‍ അംഗത്വവുമുണ്ട്.
രണ്ട്: അഞ്ചുവര്‍ഷം ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ നിലനിര്‍ത്തിക്കഴിഞ്ഞ ഉത്പാദകരില്‍ നിന്നുള്ള പ്രോഡക്റ്റുകള്‍ മാത്രം വില്‍ക്കുന്നു. പച്ചക്കറി, മുട്ട തുടങ്ങിയവയുടെ ഉത്പാദകരുടെ ഫാമുകളെക്കുറിച്ചുള്ള സചിത്ര ലേഖനങ്ങളും വിവരങ്ങളും വെബ് സൈറ്റില്‍ ലഭ്യമാണ്.
മൂന്ന്: ഉത്പന്നങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നെറ്റിലോ കടയിലെ വില്പ്പനജോലിക്കാരോടോ ചോദിച്ചു മനസ്സിലാക്കാം. ഉദാഹരണം. എന്റെ ചോദ്യം, ഈ ബ്രെഡിനു വില കൂടുതലാണല്ലോ, എന്താണതിന്റെ മെച്ചം?
ബേക്കറുടെ ഉത്തരം " ഓര്‍ഗാനിക്ക് ഹോള്‍ഗ്രെയിന്‍ ബ്രെഡാണിത് സര്‍. സാധാരണ ബ്രെഡില്‍ നിറങ്ങള്‍, എന്‍സൈമുകള്‍, സ്റ്റെബിലൈസര്‍, രാസവസ്തുക്കള്‍, ബേക്കിങ്ങ് പൗഡര്‍ എന്നിവ ചേര്‍ത്താണ് ഉണ്ടാക്കുന്നത്, അതെല്ലാം നിയമവിധേയവുമാണ്. ഞങ്ങള്‍ ഇതൊന്നും ചേര്‍ത്തിട്ടില്ല. (ഇത്രയും കാര്യങ്ങള്‍ നെറ്റില്‍ ക്രോസ് വേരിഫൈ ചെയ്തപ്പോള്‍ ഈ മനുഷ്യന് അയാള്‍ വില്‍ക്കുന്നതിനെപ്പറ്റി നല്ല ബോദ്ധ്യമുണ്ടെന്ന് മനസ്സിലായി.
നാല്: സാധാരണ മുഖത്തു നോക്കാത്ത സൂപ്പര്‍മാര്‍ക്കെറ്റ് സ്റ്റാഫിനെ അപേക്ഷിച്ച് വളരെ നല്ല സര്‍വ്വീസ് ഇവിടെ എല്ലായ്പ്പോഴും കിട്ടിയിട്ടുണ്ട്, ബില്‍ഡിങ്ങില്‍ സൗജന്യ പാര്‍ക്കിങ്ങ് ഉണ്ട്, പുറകില്‍ ഓപ്പണ്‍ പാര്‍ക്കിങ്ങും സൗജന്യമാണ്.
അഞ്ച് : പ്ലാസ്റ്റിക്ക് ബാഗുകള്‍ ഉപയോഗിക്കുന്നില്ല. റീയൂസബിള്‍ ബാഗുകള്‍ ഇല്ലാത്തവര്‍ക്ക് പേപ്പര്‍ ബാഗിലാണ് സാമഗ്രികള്‍ കൊടുക്കുന്നത്.
ആറ് : ഓണ്‍ ലൈന്‍ ഷോപ്പിങ്ങ് സമ്വിധാനമുണ്ട്. ഒരു നിശ്ചിത തുകയ്ക്കപ്പുറമാണെങ്കില്‍ ഹോം ഡെലിവറിയുമുണ്ട്.
പാരകള്‍:
ഒന്ന്: വില. ഓര്‍ഗാനിക്ക് പ്രോഡക്റ്റുകള്‍ക്കെല്ലാം വില കൂടുതലാണ്, എങ്കിലും മറ്റു കടകളെ അപേക്ഷിച്ച് മൂന്നു മുതല്‍ അഞ്ചിരട്ടി വരെ വില ഇവിടെ നല്‍കേണ്ടിവരും എന്നതിനാല്‍ നിത്യജീവിതത്തിനു വേണ്ടതെല്ലാം അവിടെ നിന്നും വാങ്ങുക ചിലവേറിയ പരിപാടിയാകും.
രണ്ട്: വൈവിദ്ധ്യം- കാരെഫോറ്, ഹൈപ്പര്‍ പാണ്ഡ തുടങ്ങിയ സ്ഥലങ്ങളെ അപേക്ഷിച്ച് പച്ചക്കറികളുടേയും പഴങ്ങളുടെയും വൈവിദ്ധ്യം കുറവാണ്. ഓണ്‍ലൈന്‍ സ്റ്റോറില്‍ പോയി നിങ്ങള്‍ക്കു വേണ്ടതെല്ലാം പോകുന്ന ദിവസം സ്റ്റോക്ക് ഉണ്ടോ എന്നു ഉറപ്പു വരുത്തിയ ശേഷം പോകുന്നതാണ് ബുദ്ധി. ചുവന്ന ചീര, കോവയ്ക്ക, കൂര്‍ക്ക, വള്ളിപ്പയറ്, മരച്ചീനി, ഏത്തപ്പഴം തുടങ്ങി മലയാളിത്തമുള്ള മിക്ക പച്ചക്കറികളും കാണാനേയില്ല. വിശ്വസനീയവും സര്‍ട്ടിഫൈഡുമായ കാലം തെളിയിച്ച ഓര്‍ഗാനിക്ക് ഫാമുകള്‍ ഇവ ഉണ്ടാക്കുന്നില്ലായിരിക്കും.
മാംസവും മീനും ഞാന്‍ അവിടെ നിന്നു വാങ്ങിയിട്ടില്ല. കടയുടെ കൂടെ ഒരു കഫറ്റീരിയ (ഇന്ത്യന്‍ ശാപ്പാട് അടക്കം) നുട്രീഷന്‍ സ്റ്റോറ്, ഓര്‍ഗ്ഗാനിക്ക് തുണികളും സൗന്ദര്യവസ്തുക്കളും വില്‍ക്കുന്ന സ്ഥലം എന്നിയയുമുണ്ട്, ഞാന്‍ ഇവിടെനിന്നൊന്നും ഒന്നും വാങ്ങിയിട്ടില്ലാത്തതിനാല്‍ അഭിപ്രായം പറയാന്‍ ആളല്ല.
പറഞ്ഞു വന്നത്:
ഈ കടയില്‍ നിന്നും സൗകര്യപ്രദമായി പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങാം. ഓര്‍ഗാനിക്ക് ആണെന്ന് വിശ്വസിച്ചു വാങ്ങാം. വില കൂടുതലാണ്. ആപ്പിള്‍, മുന്തിരി, ഓറഞ്ച്ച്, വാഴപ്പഴം തുടങ്ങിയവയ്ക്ക് നമ്മള്‍ കുഞ്ഞിലേ കഴിച്ചപ്പോള്‍ ഉണ്ടായിരുന്ന ആ ടേസ്റ്റ് വീണ്ടും ആസ്വദിക്കണം എന്നു തോന്നുമ്പോള്‍ അങ്ങോട്ടു പോകാം. ചില പച്ചക്കറികള്‍- ഉരുളക്കിഴങ്ങ്, സവാള, മത്തങ്ങ, പപ്പായ, പാലക്ക്, കൂസ, തുടങ്ങിയവയ്ക്ക് അഫോര്ഡ് ചെയ്യാവുന്ന വിലയാണ്. മറ്റു ചിലത് കളസം കീറിക്കും. നിങ്ങളും ഒന്നു പോയി നോക്കിയാല്‍ ഇഷ്ടപ്പെട്ടേക്കും.
)

Tuesday, April 1, 2008
എന്താണ് & എന്തിനാണ് ഈ ബ്ലോഗ്?
പ്രിയരേ,
ബ്ലോഗാചാര്യന്മാരെല്ലാം കൂട്ടുബ്ലോഗുകള്‍ക്കെതിരാണെങ്കിലും എനിക്ക് എന്തോ അതിന്റെ സാദ്ധ്യതകളെ തള്ളാനാവുന്നില്ല. അങ്ങനെ ഒരെണ്ണം കൂടി തുടങ്ങി വയ്ക്കാമെന്നു വച്ചു.
ഉപഭോക്താവെന്ന നിലയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രോഡക്റ്റിനെക്കുറിച്ചോ, സ്ഥാപനത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ നിങ്ങളുടെ അനുഭവം ബ്ലോഗില്‍ പങ്കുവയ്ക്കുവാനുള്ള ഇടമാണിത്. മറ്റുള്ളവര്‍ക്ക് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശിയായി ഈ പോസ്റ്റുകള്‍ വര്‍ത്തിച്ചുകൊള്ളും. അതായത് എല്ലാവര്‍ക്കും എടുത്തുപയോഗിക്കാന്‍ പറ്റുന്ന ഒരു നോളജ് പൂള്‍ ഉണ്ടാക്കുന്നു അത്ര തന്നെ.
വളരെയൊന്നും നിയമങ്ങള്‍ ഇവിടെയും വേണമെന്ന് തോന്നുന്നില്ല, എനിക്കു പെട്ടന്നു മനസ്സില്‍ വരുന്ന കാര്യങ്ങള്‍:
1.വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാനും അടുപ്പമുള്ള സ്ഥാപനങ്ങള്‍ പ്രൊമോട്ട് ചെയ്യാനും പോസ്റ്റുകള്‍ ഇടരുത്, ഇതു രണ്ടും ഈ ബ്ലോഗിന്റെ വ്യവസ്ഥാപിത താല്‍പ്പര്യത്തെ തോല്പ്പിക്കും. അതായത് ഭാര്യ നടത്തുന്ന ഡെന്റല്‍ ക്ലിനിക്കിനെപ്പറ്റിയും അമ്മായിയമ്മയുടെ ബേക്കറിയെപ്പറ്റിയും എഴുതരുതെന്ന്
2. ഒരു റിവ്യൂ ഒരു പോസ്റ്റ് ആക്കുക. പലതിനെക്കുറിച്ച് ഒന്നിച്ചെഴുതരുത്, നിര്‍ബ്ബന്ധമായും സ്ഥലം, ഉല്പ്പന്ന വിഭാഗം എന്നിവ ലേബലില്‍ വേണം ഉദാഹരണം Dubai , Hospitals India, Bottled Water.
3. വളരെ ചുരുക്കി എഴുതുക, കഴിയുന്നതും ബുള്ളറ്റ് പോയിന്റില്‍ എന്താണു മെച്ചം, എന്താണു വില, എന്താണു അപായം, എന്തൊക്കെയാണു മോശപ്പെട്ട കാര്യങ്ങള്‍, വിലയ്ക്കു മുതലാകുമോ, ലിങ്കുകള്‍ ഇത്രയൊക്കെയേ വേണ്ടൂ.
4. എഴുതുന്നവര്‍ വിദഗ്ദ്ധരായിരിക്കണമെന്നില്ല, വായനക്കാര്‍ അവരവരുടെ പെര്‍സ്പിക്കാസിറ്റി ഉപയോഗിക്കുക, കമന്റര്‍മാര്‍ കൂട്ടിച്ചേര്‍ക്കുക, തിരുത്തുക.
തുടങ്ങുമ്പോള്‍ ഇതുകൊണ്ട് വലിയ പ്രയോജനനം കാണില്ല, ജഗതി പറയുമ്പോലെ പോവെ പോവെ പോതരം വന്നോളും.
അപ്പോള്‍ തുടങ്ങുവല്ലേ?
പോസ്റ്റേണ്ടവര്‍ പോസ്റ്റേണ്ടവര്‍ ഇവിടെ കമന്റിട്ടോ devanandpillai അറ്റ് ജീമെയില്‍ ഡോട്ട് കോമില്‍ മെയില്‍ അയച്ചോ അംഗങ്ങളാവുക.

Subscribe to:
Comments (Atom)